മാള ഹോളി ഗ്രേസ് അക്കാദമിയിൽ മെറിറ്റ് ഡെ ആഘോഷിച്ചു.

Estimated read time 1 min read

ഹോളി ഗ്രേസ് അക്കാദമിയിൽ മെറിറ്റ് ഡെ ആഘോഷിച്ചു.  മാള തൃശ്ശൂർ സെൻട്രൽ സഹോദയയുടെ നേതൃത്വത്തിൽ മാള ഹോളി ഗ്രേസ് അക്കാദമിയിൽ 2025_26 മെറിറ്റ് ഡെ ആഘോഷം അങ്കമാലി എംഎല്‍എ റോജി ജോൺ ഉദ്ഘാടനം ചെയ്തു. ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു.  സ്ക്കൂൾ പ്രിൻസിപ്പാൾ ലിവിയ പിവി, ടിസിഎസ് പ്രസിഡണ്ട് ബിനു കെ.രാജ്, സഹോദയ ചീഫ് പാട്രേൺ ഡോക്ടർ രാജു ഡേവീസ് പെരേപ്പാടൻ, ജോയിൻറ് സെക്രട്ടറി സിസ്റ്റർ ജെയ്ൻ  എന്നിവർ സംസാരിച്ചു.  വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം കൈവരിച്ച മെറിറ്റ് ടോപ്പർമാരായ വിദ്യാർത്ഥികൾക്കും മാത് സ് ടാലൻറ് ഫണ്ട് വിദ്യാർത്ഥികൾക്കും പുരസ്ക്കാരം നൽകി ആദരിച്ചു. പടം ഉദ്ഘാടനം.

+ There are no comments

Add yours