മാള പുത്തൻചിറ സർക്കാർ ഹോമിയൊ ഡിസ്പെൻസറിയുടേയും പഞ്ചായത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ  യോഗ ദിനാചരണം നടത്തി

Estimated read time 1 min read

പുത്തൻചിറ  പഞ്ചായത്തിൽ യോഗ ദിനാചരണം.  മാള പുത്തൻചിറ സർക്കാർ ഹോമിയൊ ഡിസ്പെൻസറിയുടേയും പഞ്ചായത്തിൻറെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ യോഗ ദിനാചരണം പഞ്ചായത്ത് പ്രസിഡണ്ട് റോമി ബേബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സംഗീത അനീഷ് അദ്ധ്യക്ഷത വഹിച്ചു. യോഗ പരിശീലക സരസ്വതി യോഗയെ കുറിച്ച് ബോധവത്കരണ ക്ളാസ് എടുത്തു. യോഗ പരിശീലനവും നടത്തി. ഹോമിയൊ മെഡിക്കൽ ഓഫീസർ അൻസൽ അഷ്റഫ് പിഎം, ഡിസ്പെൻസറി ജീവനക്കാരി മറിറ്റ എന്നിവർ സംസാരിച്ചു.  യോഗ പരിശീലനം നടത്തുന്നവർ  അവരുടെ അനുഭവങ്ങൾ പങ്ക് വച്ചു. പടം ഉദ്ഘാടനം.

+ There are no comments

Add yours