മോഷണം പിടിക്കപ്പെട്ടാൽ മോഷ്ടാക്കൾ ആദ്യം ചെയ്യുന്നത് കളവ് മുതൽ ഉപേക്ഷിക്കാനോ ഒളിപ്പിച്ച് വയ്ക്കാനോ ആകും. പോലീസ് പിടികൂടുന്ന സമയത്ത് കൈയിൽ മോഷണ മുതലുണ്ടെങ്കിൽ, അത് താരതമ്യേന ചെറുതാണെങ്കിൽ മോഷ്ടാക്കൾ അത് വിഴുങ്ങുകയാണ് പതിവ്. എന്നാൽ, അത്തരത്തിൽ മോഷ്ടാവ് വിഴുങ്ങിയ രത്നം തിരിച്ചെടുക്കാനായി മോഷ്‌ടാവിന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന സിനിമാ കഥ പോലെ തോന്നുമെങ്കിലും സംഗതി സത്യമാണ്. ഫെബ്രുവരി 26-ന് ഫ്ലോറിഡയിലെ ഒർലാൻഡോയ്ക്ക് സമീപമാണ് മോഷണം നടന്നതെങ്കിലും സംഭവത്തിന്റെ വീഡിയോ ഇപ്പോഴാണ് സമൂഹ മാധ്യമങ്ങളിൽ പോലീസ് പങ്കുവച്ചത്.


+ There are no comments
Add yours