പൊലീസിനെ കബളിപ്പിക്കാൻ സ്ഥിരം സാരിയും ബ്ലൗസും ധരിച്ചായിരുന്നു ഇയാളുടെ സഞ്ചാരം. താമസിക്കുന്ന വീട്ടിലും ഇയാൾ സ്ത്രീ വേഷം ധരിച്ചു. കള്ളത്തരം മനസിലാക്കിയ പൊലീസ് ഒടുവിൽ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആക്രമണം, കവർച്ച, ഭീഷണി തുടങ്ങിയ 13 ക്രിമിനൽ കേസുകൾ ദയാ ശങ്കറിനെതിരെ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. ഏറെനാളായി പൊലീസ് തിരയുന്ന കുറ്റവാളിയാണ് ഇയാൾ. ഹെഡ് കോൺസ്റ്റബിൾ ഷംഷേർ ഖാന്റെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ പിടികൂടിയത്.


+ There are no comments
Add yours