*ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു*
എടതിരിഞ്ഞി എച്ച് ഡി പി സമാജം സ്കൂളിലെ ക്യാമ്പ് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ സന്ദർശിച്ചു.
പടിയൂർ ഗ്രാമപഞ്ചായത്തിലെ ഒന്ന്, മൂന്ന്, നാല്, 12, 14 വാർഡുകളിലെ മുപ്പതോളം കുടുംബങ്ങളാണ് ക്യാമ്പിൽ ഉള്ളത്. ജൂൺ 16 നാണ് ക്യാമ്പ് ആരംഭിച്ചത്. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം പ്രേമവൽസൻ, ജനപ്രതിനിധികൾ തുടങ്ങിയവർ സന്ദർശനത്തിന് ഒപ്പം ഉണ്ടായിരുന്നു.


+ There are no comments
Add yours