മണ്ണാർക്കാട് ഭർതൃപിതാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. അമ്പലപ്പാറ കാപ്പുപറമ്പ് സ്വദേശിനി ഷബ്‌നയാണ്(32) മണ്ണാർക്കാട് പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 18 നാണ് ഷബ്ന ഭർതൃപിതാവ് മുഹമ്മദാലിയെ വെട്ടിപരിക്കേൽപ്പിച്ചത്. സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് തർക്കത്തിനിടയിലായിരുന്നു ആക്രമണം. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷബ്‌ന, ഡിസ്ചാർജ്ജ് ആയതോടെയാണ് അറസ്റ്റ്. ആക്രമണത്തിൽ വെട്ടേറ്റ മുഹമ്മദാലിയെ മണ്ണാർക്കാട് മദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷബ്നയുടെ ഭർത്താവ് ഷെരീഫ് വിദേശത്താണ്.


+ There are no comments
Add yours