ബൈക്കിൽ വന്ന് മാലിന്യം എറിഞ്ഞ യുവാക്കൾക്ക് പിഴ
തൃശൂർ ഇരിങ്ങാലക്കുടയിൽ ബൈക്കിലെത്തി റോഡരികിൽ മാലിന്യം എറിഞ്ഞ യുവാക്കൾക്ക് 4000 രൂപ പിഴ ചുമത്തി. കഴിഞ്ഞ ഞായറാഴ്ച നഗരസഭാ വാർഡ് 25ലെ കെഎസ്ആർടിസി റോഡിൽ കവറിലാക്കിയ മാലിന്യം വലിച്ചെറിഞ്ഞാണ് യുവാക്കൾ കടന്നുപോയത്. റോഡരികിലെ വീട്ടുകാർ സ്ഥാപിച്ച സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. വീഡിയോ സഹിതം നഗരസഭയിൽ പരാതി നൽകിയ വീട്ടുകാർക്ക് പുതിയ പദ്ധതി പ്രകാരം പിഴ തുകയുടെ 25 ശതമാനമായ 1000 രൂപ പാരിതോഷികമായി ലഭിക്കും.


+ There are no comments
Add yours