ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചു; ഭർത്താവ് ഗാർഹിക പീഡനക്കേസിൽ പ്രതി
ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ചതിനെച്ചൊല്ലിയുള്ള വഴക്കിനൊടുവിൽ ഭർത്താവിനെതിരെ കേസ്. ഉത്തർപ്രദേശ് അലിഗഡിലെ ക്വാർസിയിലാണ് സംഭവം. 39 കാരനായ പ്രവീൺകുമാറിനെതിരെയാണ് ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. പ്രവീൺ 2 ദിവസം മുമ്പ് കുളിക്കുന്നതിനിടെ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചിരുന്നു. ഇതറിഞ്ഞ ഭാര്യ ചോദ്യം ചെയ്‌തു. നിസാര വഴക്ക് കയ്യാങ്കളിയിലേക്കെത്തുകയും ഒടുവിൽ ഭാര്യ ഭർത്താവിനെതിരെ ഗാർഹിക പീഡന പരാതി നൽകി.


+ There are no comments
Add yours