സമൂഹ മാധ്യമത്തിലൂടെ കെഎസ്ആർടിസിയെ അപമാനിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. യൂട്യൂബ് ചാനലിലൂടെയാണ് ജീവനക്കാരൻ കെഎസ്ആർടിസിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചത്. കാസർകോട് യൂണിറ്റിലെ ഡ്രൈവറായ ഹരിദാസ് വിയെയാണ് ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി സർവീസിൽ നിന്ന് പിരിച്ച് വിട്ടത്. സ്വഭാവ ദൂഷ്യമുള്ള ആളായിരുന്നു ഹരിദാസെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇയാളെ ഈ അടുത്ത് അച്ചടക്ക നടപടിയുടെ ഭാഗമായി പിറവത്തേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലം മാറ്റത്തിന് പിന്നാലെയാണ് യൂട്യൂബ് ചാനലിലൂടെ ഇയാൾ കെഎസ്ആർടിസിയെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചത്. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഹരിദാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെയാണ് നടപടിയുണ്ടായത്.


+ There are no comments
Add yours