കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു. മരിച്ച ദമ്പതികളുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് വിഎസ്‌ഡിപി പ്രവർത്തകർ ബാങ്കിന് മുന്നിൽ നടത്തിയ സമരമാണ് വിജയിച്ചത്. ദമ്പതികളുടെ വായ്പ എഴുതിത്തള്ളാമെന്ന് എസ്ബിഐ ഉറപ്പ് നൽകി. ഇക്കാര്യം ഇവർ രേഖാമൂലം എഴുതി നൽകി.
കോടികളുടെ കടബാധ്യതയെ തുടർന്ന് കരമന കാട്ടാൻവിള സ്വദേശികളായ സതീശനും ബിന്ദുവും ഇന്നലെയാണ് ജീവനൊടുക്കിയത്. ബിന്ദുവിനെ കഴുത്തറുത്ത നിലയിലും സതീശനെ തൂങ്ങിമരിച്ച നിലയിലുമാണ് ഇന്നലെ കണ്ടെത്തിയത്. കരാറുകാരനായിരുന്നു സതീശൻ. ഇദ്ദേഹത്തിന് കോടികളുടെ കടബാധ്യതയുണ്ടായിരുന്നു. എസ്ബിഐയിൽ നിന്ന് വീടും സ്ഥലവും ജപ്തി ചെയ്യാൻ മൂന്ന് തവണ ഉദ്യോഗസ്ഥർ എത്തിയിരുന്നു. കടബാധ്യതയെ തുടർന്ന് ഓട്ടോറിക്ഷ ഓടിച്ചാണ് സതീശൻ ജീവിച്ചിരുന്നത്.
കരമന സ്വദേശികളായ ദമ്പതികൾ ജപ്തി ഭീഷണിയെ തുടർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സമരം വിജയിച്ചു.

+ There are no comments
Add yours