ശമനമില്ലാതെ പെരുമഴ.. ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു.

Estimated read time 1 min read

ഇടുക്കിയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു. നീരൊഴുക്ക് കൂടിയതിനാലാണ് പൊന്മുടി അണക്കെട്ട് തുറന്നത്. ഒരു ഷട്ടർ 20 സെന്റി മീറ്റർ ആണ് ഉയർത്തിയത്. സെക്കൻഡിൽ 15 ഘന മീറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. ഈ സാഹചര്യത്തിൽ പന്നിയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. അതേസമയം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്

പ്രളയ സാധ്യത മുന്നറിയിപ്പ്

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) താഴെ പറയുന്ന നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.

+ There are no comments

Add yours