സംസ്ഥാനത്ത് സ്‌കൂളുകളിലെ സമയ മാറ്റം ഇന്ന് മുതൽ. എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂർ കൂടും. വെള്ളിയാഴ്ച്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് ശേഷം 15 മിനിറ്റുമാണ് വർധിക്കുന്നത്. സമസ്‌തയുടെ എതിർപ്പ് നിലനിൽക്കെയാണ് സമയമാറ്റം നടപ്പാക്കുന്നത്. തീരുമാനം മാറ്റുന്നത് പ്രായോഗികമല്ലെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സ്കൂൾ സമയത്തിലെ മാറ്റം.
വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് ഹൈസ്‌കൂളിൽ 1100 മണിക്കൂർ പഠന സമയം വേണം. സർക്കാർ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഹൈസ്കൂളിൽ അര മണിക്കൂർ അധിക സമയം നിർദേശിച്ചത്. സമയം പുനക്രമീകരിക്കാൻ ഹൈക്കോടതിയും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സ്‌കൂളുകളിലെ സമയ മാറ്റം ഇന്ന് മുതൽ. പഠന സമയം കൂടും

+ There are no comments
Add yours