ഷൊർണൂർ റെയിൽവേയിൽ വീണ്ടും കഞ്ചാവ് പിടിയിൽ
ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വ്യാഴാഴ്ച നടന്ന വ്യാപക പരിശോധനയിൽ 3.690 കിലോ കഞ്ചാവ് കണ്ടെത്തി. ശ്രീ ഗംഗാനഗർ-തിരുവനന്തപുരം എക്സ്പ്രസിൽ ഏഴാം പ്ലാറ്റ്ഫോമിൽ പൊലീസ് എസ്.ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കഞ്ചാവ് കണ്ടെത്തി. ട്രെയിൻ കമ്പാർട്ട്മെന്റിലെ സീറ്റിനടിയിൽ ബാഗിൽ സൂക്ഷിച്ച കഞ്ചാവ് പ്രതി പരിശോധന അറിഞ്ഞ് ഉപേക്ഷിച്ചതാവാമെന്ന് പൊലീസ് വ്യക്തമാക്കി.


+ There are no comments
Add yours