സംസ്ഥാനത്ത് ഇന്നും വില കൂടി.

Estimated read time 1 min read

4 ദിവസത്തിനിടെ 3000 രൂപയുടെ വർധന; സ്വ

സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി നൽകി സംസ്ഥാനത്ത് ഇന്നും വില കൂടി. ഇന്ന് പവന് 200 രൂപ വർധിച്ചതോടെയാണ് സ്വർണവില പുതിയ ഉയരം കുറിച്ചത്. 74,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് വർധിച്ചത്. 9320 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ 4 ദിവസങ്ങളിലായി പവന് 3000 രൂപയാണ് വർധിച്ചത്. ഇറാൻ- ഇസ്രയേൽ സംഘർഷം അടക്കമുള്ള വിഷയങ്ങളാണ് വില ഉയരാൻ കാരണം.

+ There are no comments

Add yours