സ്വകാര്യ കോളേജിലെ ബസ് ഡ്രൈവർ ബസ്സിനകത്ത് മരിച്ച നിലയിൽ

Estimated read time 0 min read

ബസ് ഡ്രൈവർ ബസ്സിനകത്ത് മരിച്ച നിലയിൽ

ഡ്രൈവറെ ബസിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മങ്കരയിലുള്ള സ്വകാര്യ കോളേജിലെ ബസ് ഡ്രൈവർ നാരായണൻ (64) നാണ് മരിച്ചത്. വടക്കഞ്ചേരി ദേശീയപാതയോരത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ടിരുന്ന ബസിന് അകത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അച്ഛനെ കാണാതെ മകൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

+ There are no comments

Add yours