സമഗ്രമായ അന്വേഷണം വേണം__ആർജെഡി. മാള ജൂത ദേവലയത്തിൻറെ മേൽകൂര തകര്‍ന്നത് സമഗ്രമായ അന്വേഷണം വേണമെന്നും ആർജെഡി മാള മണ്ഡലം യോഗം ആവശ്യപ്പെട്ടു.പല ഘട്ടങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങളും മറ്റു പണികളും നടക്കുമ്പോൾ സർവ്വ കക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടീട്ടും അത് നടത്താതെ ചില വ്യക്തികളുടെ താൽപര്യങ്ങൾക്ക് വഴങ്ങിയാണ് നിർമ്മാണം നടത്തിയെന്നും ആർജെഡി യുടെ പരാതി. യോഗത്തിൽ ആർജെഡി മണ്ഡലം പ്രസിഡണ്ട് ഡേവീസ് കണ്ണംപിള്ളി, സംസ്ഥാന കമ്മറ്റി അംഗം കെസി വർഗ്ഗീസ്, ജില്ല കമ്മറ്റി അംഗങ്ങളായ ജി.മോഹൻദാസ്, പികെ സോജൻ, ടികെ വാസു, എംകെ മധു എന്നിവർ സംസാരിച്ചു.


+ There are no comments
Add yours