സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും ശിൽപ്പ ശാലയും നടത്തി

Estimated read time 1 min read

സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണവും ശിൽപ്പ ശാലയും നടത്തി. മാള  മാള ബ്ളോക്ക്  കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കമ്മറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും അംഗങ്ങൾക്ക് ശില്പശാലയും നടത്തി.  സംസ്ഥാന പ്രസിഡണ്ട് എപി ജോസ് ഉദ്ഘാടനം ചെയ്തു.  ബ്ളോക്ക് പ്രസിഡണ്ട് പിപി പുഷ്പാംഗദൻ അദ്ധ്യക്ഷത വഹിച്ചു.  തുടർന്ന് സംസ്ഥാന പ്രസിഡണ്ട് എപി ജോസിനും സംസ്ഥാന കമ്മറ്റി അംഗം ജോയ് മണ്ടകത്തിനു സ്വീകരണം നൽകി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ ടികെ സദാനന്ദൻ, എംആർ ഗോപൻ, ജില്ല കമ്മറ്റി അംഗങ്ങളായ എസി ശ്രീധരൻ, കെഎ അനീഷ, രക്ഷാധികാരികളായ സിഡി രാജൻ, വിവി ജാനകി, കെകെ ദേവസ്സി,  അജിത് കുമാർ ,എം തോമക്കുട്ടി, ജോയ് ഇഐ, എഎസ് പുരുഷോത്തമൻ, എഎഫ് അഫ്രേം, കെഎസ് ഉണ്ണികൃഷ്ണൻ, കെബി ശശി     എന്നിവർ സംസാരിച്ചു.   പടം സ്വീകരണം.

+ There are no comments

Add yours