റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരു (ആർസിബി) ഐപിഎൽ കിരീടം നേടിയതിന് പിന്നാലെ നടന്ന വിജയാഘോഷ പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കാനും ഇടയായ സംഭവത്തെ തുടർന്ന് അറസ്റ്റിലായിരുന്ന ആർസിബിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ നിഖിൽ സൊസാലെയ്ക്ക് കർണാടക ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
ജൂൺ നാലിനായിരുന്നു അതിദാരുണമായ അപകടം. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം, ജൂൺ ആറിനായിരുന്നു പ്രത്യേക അന്വേഷണ സംഘം നിഖിൽ സൊസാലെയെ അറസ്റ്റ് ചെയ്തത്. വിജയാഘോഷത്തിന്റെ ചുമതല ഏറ്റെടുത്തിരുന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎൻഎ നെറ്റ്വർകിലെ രണ്ട് ഉദ്യോഗസ്ഥർക്കും ജാമ്യം ലഭിച്ചിട്ടുള്ളതായാണ് വിവരം. സൊസാലെയുടേത്


+ There are no comments
Add yours