അഹമ്മദാബാദ് വിമാനത്താവളത്തിലെ വിമാനാപകടത്തിൻ്റെ പശ്ചാത്തലത്തിൽ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ ഡിജിസിഎ നിർദേശം. ട്രാൻസിറ്റിലും പരിശോധന ഉറപ്പാക്കണമെന്നും ഹൈഡ്രോളിക് സംവിധാനം അടക്കം പരിശോധിക്കണമെന്നും നിർദേശമുണ്ട്. പവർ സിസ്റ്റവും ടേക്ക് ഓഫിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും സ്ഥിരം വിലയിരുത്തണം. കൂടാതെ കണ്ടെത്തിയ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്നും ഡിജിസിഎ നിർദേശം നൽകി. 294 പേരാണ് ഇന്നലെ ഉച്ചയോടെ ഉണ്ടായ വിമാനാപകടത്തിൽ മരിച്ചത്. എന്താണ് അപകടകാരണമെന്ന് ഇതുവരേയും വ്യക്തമായിട്ടില്ല.


+ There are no comments
Add yours