തിരുവനന്തപുരത്ത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ ബാങ്ക് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. പൂവച്ചൽ ഐഒബി ബാങ്ക് ജീവനക്കാരി രാജി ആണ് അപകടത്തിൽ പെട്ടത്. വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മനോജ് ആണ് മദ്യപിച്ച് വാഹനം ഓടിച്ചത്.
സ്കൂട്ടറിൽ പോവുകയായിരുന്നു ജീവനക്കാരിയുടെ പിന്നിൽ കാർ ഇടിച്ചു കയറുകയായിരുന്നു. തുടർന്ന് യുവതിയെ ഇടിച്ചു തെറിപ്പിച്ച ശേഷം 15 മീറ്ററിലധികം അധികം ദൂരം സ്‌കൂട്ടറിനെ പൊലീസ് ഉദ്യോഗസ്ഥന്റെ കാർ വലിച്ചിഴച്ചു.
കാറിന്റെ ഡ്രൈവർ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും വാഹനത്തിൽ മദ്യക്കുപ്പികൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.


+ There are no comments
Add yours