അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച മലയാളി നഴ്‌സ് രഞ്ജിത ജി നായരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ. വെള്ളരിക്കുണ്ട് പൊലീസാണ് എ. പവിത്രനെ താലൂക്ക് ഓഫീസിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ ഹോസ്‌ദുർഗ് പോലീസിന് കൈമാറും.
രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എ പവിത്രനെ സസ്പെന്റ് ചെയ്‌തതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസിൽദാരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഈ പോസ്റ്റ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അടിയന്തിരമായി സസ്പെന്റ് ചെയ്യുവാൻ മന്ത്രി ഉത്തരവിടുകയായിരുന്നു.


+ There are no comments
Add yours