ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുടെ ഇഷ്‌ട നമ്പറായിരുന്നു 1206. ഒടുവിൽ മരണം അദ്ദേഹത്തെ തേടിയെത്തിയതും????

Estimated read time 1 min read

അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ച ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഇഷ്‌ട നമ്പറായിരുന്നു 1206. ഒടുവിൽ മരണം അദ്ദേഹത്തെ തേടിയെത്തിയതും അങ്ങനെയൊരു തീയതിയിൽ, 12-06 (ജൂൺ 12).1206 തന്റെ ഭാഗ്യ നമ്പറായി വിജയ് രൂപാണി വിശ്വസിച്ചിരുന്നു. രൂപാണി ആദ്യമായി വാങ്ങിയ സ്കൂട്ടറിനും പിന്നീട് വാങ്ങിയ കാറിനും 1206 ആയിരുന്നു രജിസ്ട്രേഷൻ നമ്പർ. അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ 1206ഉം ഭാഗ്യ നമ്പറിലെ നിർഭാഗ്യവും സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്.

+ There are no comments

Add yours