തൃശൂർ മാള മെറ്റ്സ് കോളേജിൽ അദ്ധ്യാപകരെ നിയമിക്കുന്നു*

Estimated read time 1 min read

*തൃശൂർ മാള മെറ്റ്സ് കോളേജിൽ അദ്ധ്യാപകരെ നിയമിക്കുന്നു*
തൃശൂർ, മാള, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനു കീഴിലുള്ള കോളേജുകളിൽ സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ള അധ്യാപകരെ നിയമിക്കുന്നു. മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസി. പ്രൊഫസർ, മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ലക്ചറർ തസ്തികയിലും ഒഴിവുണ്ട്. കമ്പ്യൂട്ടർ ആപ്ളിക്കേഷൻ ഡിപ്പാർട്ട്മെൻ്റിലാണ് അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നത്. എം. സി.എ., എം. ടെക് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിങ്), എം എസ് സി ( കമ്പ്യൂട്ടർ സയൻസ്),  എന്നീ വിഷയങ്ങളിൽ 60% മാർക്കോടെയുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലാണ് ലക്ചറർ മാരെ നിയമിക്കുന്നത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ 60% മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കുറഞ്ഞത് ഒരു വർഷമെങ്കിലും അദ്ധ്യാപന പരിചയം ഉണ്ടായിരിക്കണം. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ജൂൺ 15 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്. അപേക്ഷകൾ ceo@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക. സംശയ നിവാരണത്തിന് 8592040969 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

+ There are no comments

Add yours