സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നും 40 ലക്ഷം രൂപ തട്ടിയ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതം
കോഴിക്കോട് പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരനിൽ നിന്നും നാൽപതു ലക്ഷം രൂപ തട്ടിയെടുത്ത് കടന്നു കളഞ്ഞ കേസിൽ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതം. പ്രതിയായ പന്തീരാങ്കാവ് സ്വദേശി ഷിബിൻ ലാൽ ജില്ല വിട്ടു പോയിട്ടില്ല എന്നാണ് നിഗമനം. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരൻ്റെ കയ്യിൽ നിന്നും നാൽപത് ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിൻലാൽ എന്ന യുവാവ് സ്കൂട്ടറിൽ കടന്നു കളഞ്ഞു എന്നാണ് കേസ്.


+ There are no comments
Add yours