ലഹരിക്കടത്ത് രണ്ട് പ്രതികൾ പിടിയിൽ
ആലുവയിൽ ലഹരി വസ്‌തുക്കളുമായി രണ്ടുപേർ പിടിയിൽ. അങ്കമാലിയിൽ കണ്ണൂർ സ്വദേശി റിഷാൻ മായൻ എന്നയാളെ 200 ഗ്രാം MDMAയുമായും ആലുവ റയിൽവേ സ്റ്റേഷനിൽ നിബിൻ തങ്കപ്പൻ 20 ഗ്രാം MDMAയും 3 KG കഞ്ചാവുമായും പിടിയിലായി. അന്തർസംസ്ഥാന ബസിൽ ബാഗിലെ രഹസ്യ അറയിൽ ഒളിപ്പിച്ചനിലയിൽ കടത്തുകയായിരുന്ന രാസലഹരിയാണ് റിഷാൻ്റെ പക്കൽനിന്ന് പിടികൂടിയത്. ആലുവയിൽ റയിൽവേ സ്റ്റേഷനിൽ നിന്നാണ് നിബിനെ പിടികൂടിയത്.


+ There are no comments
Add yours