തൃശൂരിൽ ഇടിമിന്നലേറ്റ് മൂന്ന് പേർക്ക് പരിക്ക്
തൃശൂർ ജില്ലയിലെ പുതുക്കാട്ട് ഇടിമിന്നലിൽ മൂന്ന് പേർക്ക് പരിക്കേറ്റു. കുണ്ടായി എസ്റ്റേറ്റിന് സമീപം ചക്കിപ്പറമ്പ് ആദിവാസി നഗറിൽ നടന്ന സംഭവത്തിൽ ശശീന്ദ്രൻ, സുനിത, സത്യൻ എന്നിവർ പരിക്കേറ്റവരാണ്. ഇടിമിന്നലിന്റെ തീവ്രതയിൽ കോൺക്രീറ്റ് റോഡിന്റെ വശങ്ങൾ പൊട്ടിച്ചിതറി. വീടിനു മുകളിലേക്കും മരങ്ങളിലേക്കും കോൺക്രീറ്റ് കഷ്ണങ്ങൾ തെറിച്ചുവീണു.


+ There are no comments
Add yours