മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ  കൂടുതൽ തെളിവുകൾ പുറത്ത്.

Estimated read time 0 min read

മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ പൊലീസുകാർക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. മുഖ്യപ്രതി ബിന്ദുവുമായി പൊലീസുകാർ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തൽ. ഇടപാടിന്റെ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. വിജിലൻസിലെയും സിറ്റി പൊലീസ് കൺട്രോൾ റൂമിലെയും പൊലീസ് ഡ്രൈവർമാർക്കെതിരെയാണ് അന്വേഷണം. ഒരു എക്സൈസ് ഉദ്യോഗസ്ഥനും റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കും.

പൊലീസുകാർക്കെതിരെ നേരത്തെ തന്നെ ഡിസിപിക്ക് പരാതി ലഭിച്ചിരുന്നു. രണ്ടുമാസം മുൻപ് തന്നെ സെക്സ് റാക്കറ്റുമായി ബന്ധമുളള പൊലീസുകാരെ കുടുക്കുന്നതിനുളള നടപടികൾ പൊലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ റെയ്‌ഡിൽ 6 സ്ത്രീകൾ ഉൾപ്പെടെ 9 പേർ പിടിയിലായിരുന്നു. മുഖ്യപ്രതിയായ ബിന്ദുവിൻ്റെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. പൊലീസുകാരും ബിന്ദുവും സാമ്പത്തിക ഇടപാടു നടത്തിയതിൻ്റെയും ഫോൺ കോളുകളുടെയും വിവരങ്ങൾ ലഭിച്ചു. ഈ പൊലീസുകാർക്കെതിരെ ഉടൻ നടപടിയെടുക്കുമെന്നാണ് വിവരം.

ജൂൺ ആറിനാണ് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർ അറസ്റ്റിലായത്.

+ There are no comments

Add yours