ബിജെപി അഷ്ടമിച്ചിറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് സഞ്ചാര യോഗ്യമാക്കി.

Estimated read time 0 min read

ബിജെപി അഷ്ടമിച്ചിറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡ് സഞ്ചാര യോഗ്യമാക്കി.  മാള പഞ്ചായത്തിലെ അഞ്ചാം വാർഡിലെ അഷ്ടമിച്ചിറ തണൽ ബസ്സ് സ്റ്റോപ്പിൽ നിന്നും ആരംഭിക്കുന്ന ഫ്രൻസ് റോഡിനോടും മഹാത്മ  റോഡിനോടും ചേർന്നുള്ള സ്ഥലത്ത് 25 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് വീട്ടിൽ എത്തണമെങ്കിൽ സ്വകാര്യ വ്യക്തിയുടെ റോഡിൽ കൂടി പോകണം. കുടുംബങ്ങൾ മാള പഞ്ചായത്ത് അധികൃതരോട്  സഞ്ചരിക്കുന്നതിന് റോഡ് ആവശ്യപ്പെട്ടിരുന്നു.  പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നിശ്ചിത കാലവധി കഴിഞ്ഞാൽ പഞ്ചായത്തിന് സ്വമേധയ റോഡ് ഏറ്റെടുക്കുവാൻ നിയമം ഉണ്ടെന്ന് കാണിച്ച് 25 കുടുംബങ്ങൾ മാള പഞ്ചായത്തിന് പരാതി നൽകിയിരുന്നു.എന്നീട്ടും മാള പഞ്ചായത്ത് അധികൃതർ യാതൊരു നടപടിയും എടുത്തില്ല. ചൊവ്വാഴ്ച ബിജെപി അഷ്ടമിച്ചിറ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ റോഡിൽ ക്വാറി വെസ്റ്റ് ഇട്ട് വെള്ളകെട്ട് ഒഴിവാക്കി 25 കുടുംബങ്ങൾക്ക് സഞ്ചാര യോഗ്യമാക്കി. ബിജെപി മാള മണ്ഡലം പ്രസിഡണ്ട് കെഎസ് അനൂപ്, അഷ്ടമിച്ചിറ ഏരിയ പ്രസിഡണ്ട് അഡ്വ.എൻപി സുധീർ, ന്യൂനപക്ഷ മോർച്ച ജില്ല സെക്രട്ടറി ജോയ് മാതിരപ്പിള്ളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു റോഡ് സഞ്ചാര യോഗ്യമാക്കിയത്..പടം റോഡ് സഞ്ചാര യോഗ്യമാക്കുന്നു.

+ There are no comments

Add yours