*യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയും കൂട്ടാളിയും റിമാന്റിലേക്ക്..*
വലപ്പാട് : 08.06.2025 തിയ്യതി രാത്രി 10.00 മണിക്ക് അഞ്ചങ്ങാടി സ്വദേശി ഊണുങ്ങൽ വീട്ടിൽ ബൈജു 32 വയസ്സ് എന്നയാളെ വള്ളത്തിൽ മീൻ പിടിക്കാൻ പോയി തിരിച്ച് വരുമ്പോൾ ബൈജുവിന്റെ സുഹൃത്ത് പ്രതികളുടെ കൈയ്യിൽ നിന്ന് 350 രൂപ വാങ്ങിയത് തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ അഞ്ചങ്ങാടി ഷാപ്പിനടുത്തുള്ള വഴിയിൽ വെച്ച് ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതികളായ വലപ്പാട് പോലീസ് സറ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വലപ്പാട് തിരുപഴഞ്ചേരി സ്വദേശി മണക്കാട്ടുപടി വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അഖിൽ 30 വയസ്, നാട്ടിക പോളി ജംഗ്ഷൻ സ്വദേശി താറോട്ട് വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് 42 വയസ് എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
അഖിലിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ ഒരു മോഷണക്കേസും, മയക്ക്മരുന്ന് ഉപയോഗിച്ചതിന് ഒരു കേസും, നെടുപുഴ പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസും, കാട്ടൂർ പോലീസ് സ്റ്റേഷനിൽ മനുഷ്യജീവന് അപകടം വരുത്തുന്ന വിധത്തിൽ മദ്യപിച്ച് വാഹനമോടിച്ച ഒരു കേസുമുണ്ട്.
രഞ്ജിത്തിന് വലപ്പാട് പോലീസ് സ്റ്റേഷനിൽ വീടു കയറി ആക്രമണം നടത്തിയ കേസും, തീ വെച്ച് നാശനഷ്ടം വരുത്തിയ കേസുമുണ്ട്.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർ മാരായ എബിൻ.സി.എൻ, സിനി, സി.പി.ഒ മാരായ സതീഷ്, പ്രണവ്, സാന്റൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.


+ There are no comments
Add yours