പൊലീസ് ജീപ്പിന്റെ ചില്ല് തകർത്ത് ശുചിമുറിയിലെ ടൈൽ പൊളിച്ച് യുവാവ് പരാക്രമം

Estimated read time 0 min read

ബാറിൽ അതിക്രമം നടത്തിയതിന് പിടികൂടിയ യുവാവ് പൊലീസിന് ഉണ്ടാക്കിയത് വൻ നാശനഷ്‌ടം. കോഴിക്കോട് ചെമ്മങ്ങാട് പള്ളിക്കണ്ടി സ്വദേശി തെക്കേതലപ്പറമ്പ് വീട്ടിൽ മുഹമ്മദ് വാരിസാ(25)ണ് പൊലീസിന് തലവേദന സൃഷ്ടിച്ചത്.

കഴിഞ്ഞ ദിവസം കസബ എസ്ഐയും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയിൽ പാർക്ക് റസിഡൻസി ബാറിന് സമീപം ഒരാൾ അക്രമാസക്തനായി പെരുമാറുന്നതായി വിവരം ലഭിച്ചു. ബാറിലെത്തിയ വാരിസ് ഇവിടെ മദ്യപിച്ചിരുന്നവരോട് പ്രശ്നമുണ്ടാക്കുകയും ബിയർബോട്ടിലുകൾ എടുത്ത് എറിയുകയും ചെയ്യുകയായിരുന്നു. ഇയാൾ നടത്തിയ അതിക്രമത്തിൽ ബാറിലെ ലിക്വർ വെന്റ്റിംഗ് മെഷീനിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. അക്രമം തടയാൻ ശ്രമിച്ച മൂന്ന് ജീവനക്കാർക്കും പരിക്കേറ്റു.

+ There are no comments

Add yours