അൻവറിനായി പഠാൻ നിലമ്പൂരിലേക്ക്
നിലമ്പൂരിൽ മത്സരിക്കുന്ന മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർഥിയുമായ പിവി അൻവറിന്റെ പ്രചാരണത്തിന് തൃണമൂൽ കോൺഗ്രസ് എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ യൂസഫ് പഠാൻ എത്തുന്നു. അടുത്ത ഞായറാഴ്‌ച (ജൂൺ15ന്) അദ്ദേഹം എത്തുമെന്നാണ് റിപ്പോർട്ട്. തൃണമൂലിന്റെ സംസ്ഥാന കൺവീനറായ അൻവർ പാർട്ടി സ്ഥാനാർഥി ആയിട്ടല്ല മത്സരിക്കുന്നതെങ്കിലും ദേശീയ നേതൃത്വം അദ്ദേഹത്തെ കൈവിട്ടില്ല എന്നതാണ് പഠാൻ്റെ വരവ് കൊണ്ട്
മനസിലാകുന്നത്.


+ There are no comments
Add yours