പിതാവിന്റെ സഹായത്തോടെ   ലൈംഗിക പീഡനം..അവസാന പ്രതിക്കും ശിക്ഷ

Estimated read time 1 min read

2008-ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പിതാവിന്റെ സഹായത്തോടെ പറശ്ശിനിക്കടവിലുള്ള റിസോർട്ടിലെത്തിച്ചാണ് പ്രതിയായ സക്കറിയയും മറ്റു പ്രതികളും ചേർന്ന് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പീഡന വിവരം കുട്ടി അമ്മയോട് പറയുന്നത്. താൻ 12-ാം വയസ്സുമുതൽ പിതാവിൽ നിന്നുൾപ്പടെ പീഡനത്തിരയാവുകയാണെന്നും മറ്റുള്ളവർക്ക് മുന്നിൽ പിതാവ് തന്നെ കാഴ്ചവെച്ചുവെന്നും കുട്ടി വെളിപ്പെടുത്തി. പിന്നാലെ കുട്ടിയുടെ അമ്മ തന്നെയാണ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ശിക്ഷയിൽ കഴിയവെ കുട്ടിയുടെ പിതാവ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂങ്ങിമരിക്കുകയായിരുന്നു. മറ്റു പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെട്ടിരുന്നു. ഏറ്റവും അവസാനമായാണ് സക്കറിയയെ കഴിഞ്ഞ വർഷം പൊലീസ് പിടികൂടിയത്.

+ There are no comments

Add yours