പുത്തൻചിറ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനം കൽപ്പകം_2025 ആചരിച്ചു. മാള പുത്തൻചിറ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്ക്കൂളിലെ എൻഎസ്എസ് ൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കൽപ്പകം 2025 ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിൻറെ ഉദ്ഘാടനവും ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള നോട്ടു പുസ്തകങ്ങളുടെ വിതരണവും വൃക്ഷ തൈകളുടെ വിതരണവും പുത്തൻചിറ പഞ്ചായത്ത് വാർഡംഗം വിഎൻ രാജേഷ് നടത്തി. സ്ക്കൂൾ പ്രിൻസിപ്പാൾ രഞ്ചിൻ ജെ പ്ളാക്കൽ, പിടിഎ പ്രസിഡണ്ട് ടിഎസ് ഷാജു എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെയും പ്ളാസ്റ്റിക് മലിനീകരണത്തിനെതിരെയും വിദ്യാർത്ഥികളും അദ്ധ്യാപകരും ബാഡ്ജ് ധരിച്ചാണ് സ്ക്കൂളിലെത്തിയത്. സ്ക്കൂളിൽ വൃക്ഷ തൈകളും തെങ്ങിൻ തൈ നടലും വിദ്യാർത്ഥികൾ നടത്തി.പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി. പടം. പുത്തൻചിറ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം.
പുത്തൻചിറ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി ദിനം കൽപ്പകം_2025 ആചരിച്ചു.

+ There are no comments
Add yours