ഇരിങ്ങാലക്കുട:
കേരള കർഷക സംഘം കാട്ടൂർ മേഖല സമ്മേളനം:

Estimated read time 0 min read

ഇരിങ്ങാലക്കുട:
കേരള കർഷക സംഘം കാട്ടൂർ മേഖല സമ്മേളനം:

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയിലെ കാട്ടൂർ മേഖലാ സമ്മേളനം ടി.കെ.ബാലൻ സ്മാരക ഹാളിൽ വെച്ച് കർഷക സംഘം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ടി.എസ്. സജീവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മേഖല. പ്രസിഡന്റ് ഇ. സി.ജോൺസൺ അദ്ധ്യക്ഷത വഹിച്ചു.ഇ.പി.വിജയൻ രക്തസാക്ഷി പ്രമേയവും, കെ.കെ.ഭാനുമതിഅനുശോചന പ്രമേയവും അവതരിപ്പിച്ചു. എം എം കനാൽ തെക്കേ ബണ്ട് ഉയർത്തി കർഷകർക്ക് ഉപകാരപ്രദമായ രീതിയിൽ സഞ്ചാരയോഗ്യമാക്കിത്തീർക്കണമെന്ന് പ്രമേയത്തിലൂടെ അധികാരികളോട് ആവശ്യപ്പെട്ടു. മത്സ്യ കൃഷിയും സാധ്യതകളും എന്ന വിഷയത്തിൽ മികച്ച മത്‌സ്യ കർഷകനായ ഇ.സി. ജോൺസൺ ക്ലാസ് നയിച്ചു. എല്ലാ സമ്മേളന പ്രതിനിധികൾക്കും വിവിധയിനം പച്ചക്കറി തൈകളുടെ വിതരണം കർഷക സംഘം ഏരിയ എക്സിക്യൂട്ടീവ് അംഗം വി.എൻ. ഉണ്ണികൃഷ്ണൻ നിർവ്വഹിച്ചു. ടി.ജി.ശങ്കരനാരായണൻ, എൻ.ബി. പവിത്രൻ വി.ആർ.ലിഷോയ്, കണ്ണൻ മുള്ളങ്ങര, എന്നിവർ സംസാരിച്ചു. ഇ.വി.അരവിന്ദാക്ഷൻ സ്വാഗതവും ഒ.കെ.ഭാസി നന്ദിയും പറഞ്ഞു.ഇ.വി.അരവിന്ദാക്ഷൻ സെക്രട്ടറി, ഇ.സി.ജോൺസൺ പ്രസിഡന്റ്, ഒ.കെ. ഭാസി ട്രഷർ എന്നിവരെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു.

+ There are no comments

Add yours