പൊയ്യയിൽ നിയമ പഠനത്തിനുള്ള കലാലയത്തിന് സർക്കാരിൻറെ അനുമതി മാള പൊയ്യയിൽ സിഎഫ്ഐ ട്രസ്റ്റ് ആരംഭിക്കുന്ന പുതിയ നിയമ പഠന കലാലയത്തിന് സർക്കാരിൻറേയും ഇന്ത്യൻ ബാർ കൗൺസിലിൻറേയും കോഴിക്കോട് സർവ്വകലാശാല യുടേയും അംഗീകാരം ലഭിച്ചതോടെ പഠനത്തിന് വിദ്യാർത്ഥികൾക്ക് പ്രവേശനം ആരംഭിക്കും. ബിബിഎ, എൽഎൽബി, ബികോംഎൽഎൽബി എന്നീ രണ്ട് പഞ്ചവത്സര കോഴ്സുകളാണ് ആരംഭിക്കുക.60 വീതം വിദ്യാർത്ഥികൾക്കാണ് പ്രവേശനം ആരംഭിക്കുക. അടുത്ത അദ്ധ്യയന വർഷം മുതൽ മറ്റു പഠന കോഴ്സുകളും ആരംഭിക്കും. ലോകോത്തര നിലവാരത്തിലുള്ളതാണ് സിഎഫ്ഐ യുടെ ലൊ കോളേജ്. ഒരു ലക്ഷം സ്ക്ക്വയർ ഫീറ്റിൽ അഞ്ച് നിലകളിലായിട്ടാണ് ആരംഭിക്കുന്ന ഈ നിയമ പഠന സ്ഥാപനത്തിൻറെ ക്ളാസ് മുറികൾ എല്ലാം ശീതികരിച്ചതാണ്. അദ്ധ്യാപകർ ഉയര്‍ന്ന യോഗ്യത യുള്ളവരും പരിചയ സമ്പന്നരും വിദേശ സർവ്വ കലാശാല യിലെ പ്രഗത്ഭരായ അദ്ധ്യാപകരും വിസിറ്റിങ്ങ് അദ്ധ്യാപകരും ഈ കലാലയത്തിൽ അദ്ധ്യാപകരായി എത്തുന്നു. ഈ കലാലയത്തിലെ വൈദ്യുതി സോളാർ പാനൽ ഉപയോഗിച്ചാണ് പ്രവർത്തിക്കുക. 150 പേർക്ക് ഇരുന്ന് കാണാവുന്ന തിയ്യറ്റർ സംവിധാനം ഇവിടെ ഉണ്ട്. മുവായിരം സ്ക്ക്വയർ ഫീറ്റുള്ള ലൈബ്രററി കെട്ടിടത്തിൽ രണ്ടായിരം സ്ക്ക്വയർ ഫീറ്റിൽ ലൈബ്രററി പ്രവർത്തിക്കുന്നു. 150 ലിറ്റർ ജലം സൂക്ഷിക്കുന്ന മഴ വെള്ള സംഭരണി ഈ കോളേജ് കെട്ടിടത്തിൽ നിർമ്മിച്ചീട്ടുണ്ട്. സ്ഥാപനത്തിൽ ഭൂഗർഭ ജലം ഉപയോഗിക്കേണ്ടതില്ല. അത്യാധുനിക വെയ്സ്റ്റ് ട്രീറ്റ്മെൻറ് പ്ളാൻറും നിർമ്മിച്ചീട്ടുണ്ട്. പൊയ്യയിലെ നിയമ പഠന കലാലയത്തിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരത്തോടെ പഠനത്തിനുള്ള സൗകര്യം ഉണ്ട്. മാനേജ്മെൻറ് ക്വോട്ടയിൽ പ്രവേശനം ലഭിക്കുന്നതിന് രജിസ്ട്രേഷൻ ആരംഭിച്ചതായി സിഫ്ഐ ട്രസ്റ്റ് മാനേജർ പിജെ മാത്യു ,പ്രിൻസിപ്പാൾ ഡോക്ടർ വിഎസ് സെബ്ബാസ്റ്റ്യൻ അറിയിച്ചു


+ There are no comments
Add yours