പതിനെട്ടാം ഐപിഎല്ലിൽ ആർസിബി മോഹകപ്പിൽ മുത്തമിട്ടു.

Estimated read time 0 min read

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെയും വിരാട് കോലിയുടെയും 18 വർഷം നീണ്ട കാത്തിരിപ്പ് അവസാനിച്ചു. പതിനെട്ടാം ഐപിഎല്ലിൽ ആർസിബി ആ ഐപിഎൽ കിരീടമെന്ന മോഹകപ്പിൽ മുത്തമിട്ടു. ഫൈനലിൽ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്‌സിനെ 6 റൺസിന് തകർത്താണ് ആർസിബി ആദ്യ ഐപിഎൽ കിരിടം കൈയെത്തിപ്പിടിച്ചത്. കിരീടപ്പോരിൽ ടേസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്‌ത ആർസിബി 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 190 റൺസടിച്ചപ്പോൾ പഞ്ചാബിന് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 184 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

+ There are no comments

Add yours