മാളയിൽ കാറ്റത്ത് വയോധികനായ കർഷകന്റെ 1700 വാഴകൾ വീണു.

Estimated read time 0 min read

കാറ്റത്ത് വയോധികനായ കർഷകൻറെ 1700 വാഴകൾ വീണു. മാള  കുഴൂർ കുണ്ടൂർ താഴത്തുമുറി പാലമിറ്റം യോഹന്നാൻ70. എന്ന കർഷകൻ പാട്ടത്തിന് എടുത്ത രണ്ട് ഏക്കർ സ്ഥലത്ത് 1800 വാഴകൾ നട്ടു.  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റത്ത് 1700 വാഴകൾ വീണു.  ഒരു മാസം കൂടി കഴിഞ്ഞാൽ കുലകൾ വെട്ടാനുള്ളതായിരുന്നു..എന്നാൽ കുലകൾ മൂക്കാത്തതു കാരണം കറിക്ക് പോലും ഉപയോഗിക്കുവാൻ പറ്റാത്ത അവസ്ഥ.  ഇദ്ദേഹത്തിന് കൊരട്ടി, കാതിക്കുടം, ചാലക്കുടി എന്നീ പ്രദേശങ്ങളിൽ കൃഷിയിടങ്ങളുണ്ട്.. യോഹന്നാന് വാഴ കൃഷി കൂടാതെ ചേന, വെള്ളരി എന്നിവയും ഉണ്ട്. ഭാര്യ കൊച്ചുത്രേസ്യ,  മക്കളായ ജോബി, എബി എന്നിവരും യോഹന്നാനെ കൃഷിയിൽ സഹായിക്കാറുണ്ട്. ഇക്കഴിഞ്ഞ കർഷക ദിനത്തിൽ യോഹന്നാനെ കുഴൂർ പഞ്ചായത്ത് മികച്ച കർഷകനായി ആദരിച്ചീട്ടുണ്ട്.  കാറ്റത്ത് വാഴകൾ വീണതു മൂലം കൃഷിക്കായി അന്നമനട സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പ എടുത്ത തുക  അടച്ചു തീർക്കാൻ വഴിമുട്ടി നിൽക്കുകയാണ് യോഹന്നാൻ. പടം കാറ്റത്ത് വീണ യോഹന്നാൻറെ വാഴകൾ.

+ There are no comments

Add yours