സെക്സ് റാക്കറ്റ് കേസിൽ ഒരാൾ കൂടി പിടിയിൽ.

Estimated read time 0 min read

കോഴിക്കോട്ടെ സെക്സ് റാക്കറ്റ് കേസിൽ ഒരാൾ കൂടി പിടിയിൽ. അസം സ്വദേശി റഖീബുദ്ദീൻ അൻസാരിയാണ് അറസ്റ്റിലായത്. കേസിൽ ഇതുവരെ മൂന്നു പേർ അറസ്റ്റിലായി.

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ ജോലി നൽകാമെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് എത്തിച്ചായിരുന്നു പീഡനം. ശാരീരിക അവശതകളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിരിക്കെയാണ് പൊലീസിൽ അഭയം തേടിയത്. ഈ സംഭവത്തിലാണ് മൂന്നാമത്തെ അറസ്റ്റ് ടൌൺ പൊലീസ് രേഖപ്പെടുത്തിയത്.

+ There are no comments

Add yours