കനറാ ബാങ്കിൽ വൻ കവർച്ച. 59 കിലോ സ്വർണവും 5.20 ലക്ഷം രൂപയും കവർന്നു.

Estimated read time 1 min read

കർണാടകയിൽ വൻ ബാങ്ക് കൊള്ള; 59 കിലോ സ്വർണം പോയി

കർണാടകയിലെ കനറാ ബാങ്കിൽ വൻ കവർച്ച. വിജയപുര മനഗുള്ളി ശാഖയിൽ നിന്ന് 59 കിലോ സ്വർണവും 5.20 ലക്ഷം രൂപയും കവർന്നു. മേയ് 23നും 25നും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ബാങ്കിലെ സ്ട്രോങ് റൂമിൽ നിന്ന് കവർച്ച നടത്തിയ കുറ്റവാളികൾ CCTV ക്യാമറകളും ഹാർഡ് ഡിസ്കും മോഷ്ട്‌ടിച്ചു. ദുർമന്ത്രവാദത്തിനുള്ള വിചിത്രരൂപങ്ങളും ബാങ്കിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ പൊലീസ് എട്ട് സംഘങ്ങളായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours