19.70 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
പാമ്പാംപള്ളം ടോൾ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിൽ 19.70 ഗ്രാം എംഡിഎംഎ കൈവശം വച്ച് സ്വകാര്യ ബസിൽ കടത്തികൊണ്ട് വരികയായിരുന്ന മലപ്പുറം തിരൂർ പുത്തൻവീട്ടിൽ അബ്‌ദുൾ റഹീം (25) നെ അറസ്റ്റ് ചെയ്‌തു. സ്ക്വാഡ് പാർട്ടിയിൽ പിഒ (ജിആർ) മാസിലാമണി, സുജീഷ്, എന്നിവരും ടാസ്ക് ഫോഴ്സിൽ ഇആർഒ ഒറ്റപ്പാലം സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലുകൊസ് പിഒ (ജിആർ) പ്രേംകുമാർ, വിപിൻദാസ് ഇആർഒ, ഒറ്റപ്പാലം എന്നിവരും ഉണ്ടായിരുന്നു.


+ There are no comments
Add yours