32 വർഷത്തിന് ശേഷം കൊലക്കേസിലെ പ്രതി പിടിയിൽ
മലപ്പുറം പെരുമ്പടപ്പ് പ്രദേശത്ത് 1993ൽ നടന്ന അപ്പുണ്ണി വധക്കേസിലെ ഒൻപതാം പ്രതി കൃഷ്ണകുമാർ 32 വർഷത്തിന് ശേഷം പിടിയിലായി. തൃശ്ശൂർ ഡിഐജിയുടെ നിർദ്ദേശപ്രകാരം രൂപവത്കരിച്ച സ്പെഷ്യൽ സ്ക്വാഡ് വ്യാപക അന്വേഷണത്തിനു ശേഷം പ്രതിയെ ആലത്തൂർ ചൂലനൂരിൽ നിന്നും പിടികൂടി. ആയിരത്തോളം ഫോൺ നമ്പറുകൾ പരിശോധിച്ചാണ് കൃഷ്ണകുമാരെ കണ്ടെത്തിയത്.


+ There are no comments
Add yours