മുനമ്പത്ത് പങ്കാളിയെ റോഡിലിട്ട് വെട്ടിക്കൊന്നു
മുനമ്പം പള്ളിപ്പുറത്ത് യുവാവ് പങ്കാളിയെ വെട്ടിക്കൊന്നു. തൈപ്പറമ്പിൽ വീട്ടിൽ തോമസിന്റെ മകൻ സുരേഷ് ആണ് ഭാര്യ പ്രീതയെ കൊലപ്പെടുത്തിയത്. കൊലപാതക ശേഷം പ്രതി സുരേഷ് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. റോഡിൽ വച്ച് സുരേഷ് കത്തി കൊണ്ട് വെട്ടുകയായിരുന്നു. സംശയമാണ് ഭാര്യയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.


+ There are no comments
Add yours