മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം
മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം. മോൻസ് ജോസഫ് MLA അപകടത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മോൻസ് ജോസഫ് MLAയുടെ നേരെ പാഞ്ഞടുത്തു. നാട്ടുകാരിൽ ചിലർ MLAയെ പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി. യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.


+ There are no comments
Add yours