പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു

Estimated read time 0 min read

മുൻ എംഎൽഎ പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അൻവർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. ഇതോടെ പാർട്ടി ചിഹ്നത്തിലായിരിക്കും അൻവർ മത്സരിക്കുകയെന്ന് വ്യക്തമായിരിക്കുകയാണ്.

അൻവർ നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. തന്റെ ജീവൻ നിലമ്പൂരുകാർക്ക് സമർപ്പിക്കുകയാണെന്നായിരുന്നു നേരത്തെ അൻവർ പറഞ്ഞത്. താനല്ല സ്ഥാനാർത്ഥി, മറിച്ച് നിലമ്പൂരിലെ ജനങ്ങളാണെന്നും അൻവർ പറഞ്ഞിരുന്നു. തനിക്ക് മത്സരിക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും അൻവർ നേരത്തെ പറഞ്ഞിരുന്നു.

+ There are no comments

Add yours