സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പേരിലുള്ള 2024-25 വർഷത്തെ കിങ്സ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ അൽ ഇത്തിഹാദ് ക്ലബ്ബിന് കിരീടം. അൽ ഖാദിസിയ ക്ലബ്ബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. വെള്ളിയാഴ്ച ജിദ്ദ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽ ഇൻമാഅ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ലോക താരം കരീം ബെൻസിമയുടെ രണ്ട് ഗോളുകളും അൾജീരിയൻ താരം ഹുസാം അവാറിന്റെ ഒരു ഗോളുമാണ് ഇത്തിഹാദിനെ വിജയത്തിലേക്ക് നയിച്ചത്. അരലക്ഷത്തിലേറെ ആളുകളാണ് മത്സരം വീക്ഷിക്കാനെത്തിയത്.അൽ ഇത്തിഹാദ് ടീമിന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ കിങ്സ് കപ്പ് സമ്മാനിച്ചു. 10-ാം തവണയാണ് ഇത്തിഹാദ് കിങ്സ് കപ്പ് നേടുന്നത്.


+ There are no comments
Add yours