വാക്കുതർക്കത്തിൽ തുടങ്ങി കലാശിച്ചത് കൊലപാതകത്തിൽ.. യുവാവിന്  അഞ്ച് വർഷം തടവുശിക്ഷ

Estimated read time 0 min read

കൽപ്പറ്റയിൽ വാക്കുതർക്കത്തിൽ തുടങ്ങി കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ ഒടുവിൽ കോടതി ശിക്ഷ വിധിച്ചു. കേണിച്ചിറ പൊലീസ് സ്റ്റേഷൻ പരിധിയിൽ അയൽവാസി തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തിൽ യുവാവിനെ കോടതി അഞ്ച് വർഷത്തേക്ക് തടവുശിക്ഷയ്ക്ക് വിധിച്ചു. കേണിച്ചിറ വേലിയമ്പം പൈക്കമൂല കാട്ടുനായക ഉന്നതിയിൽ താമസിക്കുന്ന ഗോപി എന്ന കുട്ടനെ(40)യാണ് അഞ്ചു വർഷം തടവിന് കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജ് എ.വി. മൃദുല ശിക്ഷിച്ചത്.

അയൽവാസി വിജയനാണ് മരിച്ചത്. 2019 നവംബർ 27നായിരുന്നു കേസിനാസ്പ്‌പദമായ സംഭവം. അന്ന് രാത്രി ഏഴരയോടെ വേലിയമ്പം കൊളറാട്ട്കുന്ന് പൈക്കമൂല കാട്ടുനായ്ക്ക ഉന്നതിയിൽ വെച്ച് മൊബൈൽ ഫോണിനെ ചൊല്ലിയാണ് തർക്കം തുടങ്ങിയത്. തർക്കത്തിനിടയിൽ കോൺക്രീറ്റ് കട്ട കൊണ്ട് ഗോപി വിജയന്റെ തലക്ക് അടിക്കുകയായിരുന്നു.

+ There are no comments

Add yours