കേക്ക് തൊണ്ടയിൽ കുടുങ്ങി സ്ത്രീ മരിച്ചു
മലപ്പുറത്ത് പലഹാരം തൊണ്ടയിൽ കുടുങ്ങി ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.
താനാളൂർ സ്വദേശി സൈനബ (44)യാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചായ കുടിക്കുന്നതിനിടെ പലഹാരമായ കപ്പ് കേക്കിന്റെ അവശിഷ്‌ടം തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.


+ There are no comments
Add yours