8 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം
DYFI പ്രവർത്തകൻ കുമ്പളങ്ങാട് ബിജുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ എട്ട് RSS പ്രവർത്തകർക്കും ജീവപര്യന്തം ശിക്ഷ. തൃശൂർ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2010 മേയ് 16ന് വൈകീട്ട് അഞ്ചിന് കുമ്പളങ്ങാട് ഗ്രാമീണവായനശാലയുടെ മുൻവശത്തുവെച്ചാണ് കൊലപാതകം നടന്നത്. രാഷ്ട്രീയവിരോധം വെച്ചായിരുന്നു ആക്രമണമെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. 9 പ്രതികളിൽ ആറാം പ്രതി രവി, വിചാരണയ്ക്കിടെ മരിച്ചിരുന്നു.


+ There are no comments
Add yours