ബിഎംഎസ് ൻറെ നേതൃത്വത്തിൽ സൂചന നിൽപ്പ് സമരം നടത്തി. മാള സ്വകാര്യ ബസ്സ് ജീവനക്കാർക്ക് പോലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന തൊഴിലാളി ദ്രോഹ ഉത്തരവിനെതിരെ മാള മേഖലയിലെ സ്വകാര്യ ബസ്സ് ജീവനക്കാർ മാള മേഖല ബിഎംഎസ് ൻറെ നേതൃത്വത്തിൽ മാള പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിൽ നിൽപ്പ് സമരം നടത്തി. ബിഎംഎസ് മേഖല പ്രസിഡണ്ട് കെജി അനിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പികെ ഗോപിദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ല മോട്ടോർ തൊഴിലാളി മാള മേഖല പ്രസിഡണ്ട് സദാശിവൻ ചക്കനാലി അദ്ധ്യക്ഷത വഹിച്ചു. ജോയിൻറ് സെക്രട്ടറി ജബ്ബാർ, കമ്മറ്റി അംഗം രാജേഷ് എന്നിവർ സംസാരിച്ചു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ സമരം നടത്തുമെന്നും ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. പടം നിൽപ്പ് സമരം
ബിഎംഎസ് ന്റെ നേതൃത്വത്തിൽ സൂചന നിൽപ്പ് സമരം നടത്തി.

+ There are no comments
Add yours