തിരുനാളിന് കൊടി കയറി. മാള കുഴിക്കാട്ടുശ്ശേരി വിശുദ്ധ മറിയം ത്രേസ്യ ദേവലായത്തിലെ തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിലിൻറെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റം നടന്നു. തുടർന്ന് ലദ്ദീഞ്ഞ്, ദിവ്യബലി, നൊവേന, പ്രദക്ഷിണം എന്നിവയും ഉണ്ടായിരുന്നു. കൊടിയേറ്റത്തിന് മുൻപായി വിശുദ്ധ മറിയം ത്രേസ്യയുടെ ജൻമ ഗൃഹ തറവാട്ടിൽ നിന്നും ആരംഭിച്ച ദീപ ശിഖ പ്രയാണം തീർത്ഥാടന കേന്ദ്രത്തിൽ സമാപിച്ചു. ജൂൺ 7 വരെയുള്ള ദിവസങ്ങളിൽ രാവിലെ 7ന് ദിവ്യബലി, നൊവേന. തിരുനാൾ ദിനമായ ജൂൺ 8 ഞായറാഴ്ച രാവിലെ 6ന് ദിവ്യബലി, രാവിലെ 8_30 മുതൽ രാത്രി 8_30 വരെ വിശ്വാസികൾക്ക് നേർച്ച ഭക്ഷണ വിതരണം, 9_30 ന് നടക്കുന്ന തിരുനാൾ ദിവ്യ ബലിക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മുഖ്യ കാർമ്മികത്വം വഹിക്കും. വൈകീട്ട് 3ന് ദിവ്യ ബലി, തുടർന്ന് തിരുനാൾ പ്രദക്ഷിണം. പടം തിരുനാൾ കൊടി കയറ്റം.


+ There are no comments
Add yours